Thursday, February 21, 2013

കൃപ

അനര്‍ഹമായ നന്മകള്‍ 
അളവെന്യേ നല്‍കപ്പെടുന്നതാണ് കൃപ.
അനശ്വരമായ ദൈവസ്നേഹത്തിന്‍റെ 
അടയാളമാണിത്.
അക്ഷരത്തിന്‍റെ വര്‍ണനകള്‍ക്കതീതവുമാണ്
അവര്‍ണനീയമായ ദൈവകൃപ.
കാലപ്രവാഹത്തില്‍ 
കടപുഴകിയ ജീവിതമുല്യങ്ങള്‍....
കാരുണ്യത്തിന്‍റെ കണികപോലും 
കണികാണാനില്ലാത്ത കപടമുഖങ്ങള്‍....
കൂരിരുളില്‍ തപ്പിത്തടയുന്ന ജീവിതങ്ങള്‍ക്ക് 
കാല്‍വരിനാഥന്‍റെ കൃപയുടെ തണലേകാന്‍
 കൃപലഭിച്ച  ദൈവമക്കള്‍ മറന്നുപോകരുത്.
ദൈവകൃപയുടെനിറവില്‍
വര്‍ഷങ്ങള്‍ പിന്നിട്ട പ്രസ്ഥാനം 
ദീപ്തമായ് നില്‍ക്കുമ്പോള്‍  
സപ്ത ദശാബ്ദങ്ങള്‍ക്കുമപ്പുറം
 സര്‍വ്വശക്തന്‍ കനിഞ്ഞു നല്‍കിയ 
സ്നേഹത്തിന്റെ കിരണമാണ് കൃപ. 
ദൈവകൃപയുടെ പ്രകാശ രശ്മികള്‍ 
ഭാവിയുടെ ദീപമായി ജ്വലിക്കട്ടെ....

                                                                                            
                              ഫെബിന്‍ ഡി ലൈസിസ്‌
                                                                                                                   ചീഫ് എഡിറ്റര്‍ 

We are presenting a wonderful blog for you.